image

ഗതാഗതബോധവത്കരണവുമായി എം.എ.എം.ഒ. ഗ്ലോബൽ അലംനിയുടെ 'സിഗ്നൽ'

12 March, 2023
റോഡിലെ അശ്രദ്ധകൊണ്ട് പൊലിയുന്ന ജീവനുകളും സ്വപ്‌നങ്ങളും. ശരിയായ ബോധവത്കരണത്തിലൂടെ റോഡിലെ അപകടങ്ങൾ കുറയ്ക്കാമെന്ന തിരിച്ചറിവിൽ പ്രചരണപരിപാടിക്ക് തുടക്കമിടുകയാണ് ഒരുപറ്റം പൂർവവിദ്യാർഥികൾ. മുക്കം എം.എ.എം.ഒ. കോളേജ് ഗ്ലോബൽ അലംനി കമ്മിറ്റിയാണ് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ 'സിഗ്നൽ' എന്ന പേരിൽ ഗതാഗതബോധവത്കരണ പരിപാടിക്ക് തുടക്കമിടുന്നത്. സുതാര്യ ഗതാഗതം സുരക്ഷിത സമൂഹം എന്ന ആശയത്തിലൂന്നിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഒരു മിനുറ്റ് ദൈർഘ്യമുള്ള ബോധവത്കരണ വീഡിയോകളിലൂടെയാണ് ക്യാമ്പയിന് തുടക്കമിടുക. ഗതാഗതസുരക്ഷയുടെ പാഠങ്ങൾ ഉൾക്കൊള്ളിക്കുന്ന ഈ വീഡിയോകൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കും. ഇതിനായി പ്രമുഖ വ്യക്തിത്വങ്ങളുടെയും സെലിബ്രിറ്റികളുടെയും പിന്തുണതേടും. ക്രമേണ വൈവിധ്യമാർന്ന ബോധവത്കരണ പരിപാടികൾ നടപ്പിലാക്കും.

ഇതുസംബന്ധിച്ച് നടന്ന കൂടിക്കാഴ്ചയിൽ കോഴിക്കോട് സിറ്റി ട്രാഫിക് സൗത്ത് അസി. കമ്മിഷണർ എ.ജെ. ജോൺസൺ, നോർത്ത് അസി. ക്മ്മിഷണർ സുനിൽ, ഗ്ലോബൽ അലംനി ക്മ്മിറ്റി പ്രസിഡന്റ് അ്ഡ്വ. മുജീബ് റഹ്‌മാൻ, വൈസ് പ്രസിഡന്റ് അഷ്‌റഫ് വയലിൽ, ട്രഷറർ എം.എ. ഫൈസൽ എന്നിവർ പങ്കെടുത്തു.

popular tags