11 July, 2022
മുക്കം :സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻ്റെ ഓർമ്മകൾക്ക് ഭീമൻ കാൻവാസിൽ വർണ്ണം പകർന്ന് കലാകാരന്മാർ. കോഴിക്കോട് മുക്കം എസ്.കെ.പാർക്കിൽ സംഘടിപ്പിച്ച വർണ്ണ വിരുന്ന് ശ്രദ്ധേയമായി.
അബ്ദുറഹ്മാൻ സാഹിബിൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന എം.എ.എം.ഒ കോളേജിൻ്റെ ഗ്ലോബല്‍ അലുംനി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം മിലാപ്പ് – 22 ൻ്റെ പ്രചരണാര്‍ത്ഥമാണ് ഭീമൻ കാൻവാസ് ഒരുക്കിയത്. ആറ് കലാഅധ്യാപകരുടെ കൂട്ടായ്മ ‘ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡു’മായി കൂട്ടായ്മയുടെ നൂറാമത്തെ സംയുക്‌ത ചിത്രം വരയായിരുന്നു മുക്കം എസ്. കെ പാർക്കിൽ നടന്നത്. ആറു പേരും ഒറ്റ കാൻവാസിൽ ഒരേ സമയം വരച്ചുകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. എം.എ.എം.ഒ. ഗ്ലോബൽ അലുംനി പ്രസിഡന്റ് അഡ്വ. മുജീബ്‌റഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി. സതീഷ് കുമാര്‍, ഹാരുണ്‍ അല്‍ ഉസ്മാന്‍, സുരേഷ് ഉണ്ണി, കൃഷ്ണന്‍ പാതിശ്ശേരി, രാംദാസ് കക്കട്ടില്‍, സ്ഗനി ദേവരാജന്‍ എന്നീ കലാ അധ്യാപകരാണ് ചിത്രം ഒരുക്കിയത്.
മിലാപ്പ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.പി.എ റഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരിപാടിയുടെ ചീഫ് കോഓർഡിനേറ്റർ അഷ്റഫ് വയലിൽ, ടീച്ചർ കോർഡിനേറ്റർ ഇർഷാദ് വല്ലാക്കൽ പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോ. റിയാസ് കുങ്കഞ്ചേരി, മീഡിയ ടീം അംഗം സാലിം ജീറോഡ് എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരെ ചടങ്ങിൽ ആദരിച്ചു. ജുലായ് 24 ന് നടക്കുന്ന മാമോക് അലുംനി മീറ്റില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.